പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു.

കുസുമവതി ബി

പ്രസിഡൻ്റ്

അബൂബക്കര്‍ സിദ്ധീഖ് വൊളമുഗര്‍

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

റംല ഇബ്രാഹിം

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

രാധാകൃഷ്ണ നായക് ജെ എസ്

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

വിജയ കെ

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

രാധാകൃഷ്ണന്‍ കെ

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

കേരള സംസ്ഥാനത്തിന്‍റെ വടക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന കാസര്‍ഗോഡ് ജില്ലയിലെ മഞ്ചേശ്വരം ബ്ലോക്കില്‍ കിഴക്കു ഭാഗത്ത് എണ്‍മകജെ ,ഷേണി, പദ്രെ,കാട്ടുകുക്കെ എന്നീ നാലു ഗ്രാമങ്ങള്‍ ഉള്‍പ്പെടുത്തി 78.23 ച.കീമീ. വിസ്തീര്‍ണമുള്ള പ‍ഞ്ചായത്താണ് എണ്‍മകജെ ഗ്രാമപഞ്ചായത്ത് .  2011 ലെ സെന്‍സസ്പ്രകാരം പഞ്ചായത്തിലെ ആകെ ജനസംഖ്യ 26824 ആണ്. ഇതില്‍ 13446 പുരുഷന്‍മാരും 133378 സ്ത്രീകളുമാണ്. പട്ടികജാതി ജനസംഖ്യ 2150 ഉം പട്ടികവര്‍ഗത്തില്‍ 7222 ഉം ആണ്. പഞ്ചായത്ത് സമ്പൂര്‍ണസാക്ഷരത ,ഒഡി എഫ് പദവികള്‍ കൈവരിച്ചിട്ടുണ്ട് . ജനങ്ങള്‍ മലയാളം, കന്നഡ, തുളു, കൊങ്കണി, മറാട്ടി, ബ്യാരി, എന്നിവ സംസാരിക്കുന്നു.ഭൂരിഭാഗം ജനങ്ങളും കൃഷിയെ ആശ്രയിച്ചു കഴിയുന്നവരാണ്. ഭൂപ്രദേശം ചെങ്കല്ല് , കരിങ്കല്ല് നിറഞ്ഞതാണ്. കവുങ്ങ് ,തെങ്ങ്, വാഴ നെല്ല് കുരുമുളക് , കശുമാവ് കൊക്കോ റബ്ബര്‍ തുടങ്ങിയ വിളകള്‍ കൃഷി ചെയ്യുന്നു. തേന്‍കൃഷി ചെയ്യുന്നവരുമുണ്ട്. തൊഴിലുറപ്പു പദ്ധതി വ്യാപിപ്പിച്ചിട്ടുണ്ട്. വിവിധ പദ്ധതികളിലൂടെ തൊഴിലും വരുമാനവും ഉറപ്പുവരുത്താന്‍ പദ്ധതികളിലൂടെ സാധിച്ചിട്ടുണ്ട്. ഉത്പാദന മേഖലയിലെ ഇടപെടലുകളിലൂടെ കൃഷിയും അനുബന്ധമേഖലകളിലും...

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

എൺമകജെ ഗ്രാമപഞ്ചായത്ത് 1953-ലാണ് രൂപീകൃതമായത്. ആദ്യകാലത്ത് മൈറെ ഗ്രാമത്തിന് പ്രത്യേകം പഞ്ചായത്ത് ബോർഡും എൺമകജെ, കാട്ടുകുക്കെ, പദ്രെ ഗ്രാമങ്ങൾ ഉൾപ്പെടുത്തി എൺമകജെ ഗ്രാമപഞ്ചായത്തും പ്രവർത്തിച്ചു വരികയായിരുന്നു. 1953 മുതൽ മൈറെ പഞ്ചായത്ത് ബോർഡിന്റെ യോഗങ്ങൾ ഷേണി ശാരദാംബ സ്കൂളിൽ ചേർന്നിരുന്നു. അന്നത്തെ സാഹചര്യത്തിൽ പഞ്ചായത്തിന് സ്വന്തമായി ഓഫീസ് കെട്ടിട സൗകര്യം ഉണ്ടായിരുന്നില്ല. പഞ്ചായത്ത് ബോർഡിന്റെ അധ്യക്ഷനായി വൈ. കൃഷ്ണഭട്ട് കൊഡ്യാലമൂല പ്രവർത്തിച്ചപ്പോൾ ദോട്ടദൊമനെ, ലിങ്കണ്ണ നായക്, കയോടി ദേവപ്പനായക്, ഷേണി കൊറഗപ്പ റൈ, വൈ. വെങ്കപ്പ ഭട്ട്, ഷേണി സുബ്ബണ്ണ ആൾവ, ജനാബ് ജി. അബ്ദുള്ള ബ്യാരി എന്നിവർ അംഗങ്ങളായിരുന്നു.1951 മുതൽ ശ്രീ. ശങ്കരഭട്ട് എൺമകജെ ഗ്രാമപഞ്ചായത്തിന്റെ അധ്യക്ഷനായിരുന്നു. കെ.എസ്. ഗോവിന്ദഭട്ട്, പി. വെങ്കടരമണ ഭട്ട്, എസ്. വെങ്കടരമണ ഭട്ട്, എം. നാരായണശാസ്ത്രി, പി. സുബ്ബ ഭൈര, ഐത്ത ബളഗെ എന്നിവർ ഭരണസമിതിയിലെ...

കൂടുതൽ വായിക്കുക